ഡപ്പോസിറ്റ് ആൻറ് ക്രഡിറ്റ് സ്കീം ഉപനിബന്ധനകൾ

1.      ഈ നിക്ഷേപ പദ്ധതി പട്ടുവം സർവ്വീസ് സഹകരണ ബേങ്ക് ഗ്രൂപ്പ് ഡപ്പോസിറ്റ്‌ ആൻറ്  ക്രഡിറ്റ് സ്കീം എന്ന പേരില്‍ അറിയപ്പെടും.

2.  ഈ നിക്ഷേപത്തിൻറെ കാലാവധി ചുരുങ്ങിയത് 20 മാസവും പരമാവധി 60 മാസവുമായിരിക്കും.

3.      ഈ പദ്ധതിയില്‍ 100 രൂപയോ അതിൻറെ ഗുണിതങ്ങളോ ആയ സംഖ്യ മാസംതോറും നിശ്ചിതകാലത്തേക്ക് നിക്ഷേപിക്കേണ്ടതാണ്. പദ്ധതിയില്‍ അംഗമാകുന്ന നിക്ഷേപകന്‍ മാസംതോറും നിക്ഷേപ സംഖ്യ മുടക്കം കൂടാതെ നിശ്ചിത തീയതിക്ക് കാലാവധി വരെ അടക്കേണ്ടതാണ്. പദ്ധതിയില്‍ മുടക്കമില്ലാതെ സംഖ്യ അടച്ചു നിശ്ചിത കാലാവധി എത്തിയാല്‍ 30 ദിവസത്തിനകം 5% വരുന്ന ബാങ്ക് കമ്മീഷന്‍ തുക കഴിച്ച്, ബാക്കി വരുന്ന തുക ഓരോ നിക്ഷേപകനും നൽകുന്നതായിരിക്കും.

4.  ഈ പദ്ധതി പ്രകാരമുള്ള നിക്ഷേപകർക്ക് നിക്ഷേപ വായ്പ അനുവദിക്കുന്നതായിരിക്കും. ഓരോ തവണയും കമ്മീഷന്‍ കഴിച്ചുവരുന്ന സംഖ്യയില്‍ ഏറ്റവും കൂടുതല്‍ സംഖ്യ ബോണസ് കമ്മീഷനായി നൽകുന്ന നിക്ഷേപകനോ, ബേങ്ക് നിശ്ചയിക്കുന്ന നിക്ഷേപകനോ, വായ്പ സംഖ്യ അനുവദിക്കുന്നതായിരിക്കും. ബോണസ് കമ്മീഷന്‍ പരമാവധി 25% (ഇരുപത്തഞ്ച് ശതമാനം) ആയിരിക്കുന്നതാണ്.

5. ഒരു മാസം ഒരു നിക്ഷേപകന് മാത്രമേ വായ്പ അനുവദിക്കുകയുള്ളു. പരമാവധി 25% ബോണസ് കമ്മീഷനായി നൽകികൊണ്ട് വായ്പ എടുക്കാന്‍ ഏതെങ്കിലും മാസം ഒന്നില്‍ കൂടുതല്‍ നിക്ഷേപകര്‍ അപേക്ഷകരായുണ്ടെങ്കില്‍ അവരില്‍ നിന്നും ഒരാളെ നറുക്കെടുപ്പിലൂടെ തിരെഞ്ഞെടുത്ത് വായ്പ അനുവദിക്കുന്നതായിരിക്കും.

6.        ഈ പദ്ധതി അനുസരിച്ചുള്ള വായ്പയ്ക്ക് ഓഹരി അനുപാതം ബാധകമല്ല.

7.  ഈ പദ്ധതി പ്രകാരം വായ്പ നൽകുമ്പോള്‍ ഓരോ നിക്ഷേപകനും ബോണസ് കമ്മീഷനായി ഉപേക്ഷിക്കുന്ന സംഖ്യ പദ്ധതിയില്‍ നിക്ഷേപരായി വായ്പ എടുത്തവർക്കും അല്ലാത്തവർക്കും തുല്യമായി വീതിച്ചു ബോണസ്സായി നൽകുന്നതായിരിക്കും. ബോണസ്സ് വിഹിതം ഉണ്ടെങ്കില്‍ അത്കഴിച്ചു ബാക്കി സംഖ്യമാത്രം നിക്ഷേപ സംഖ്യയായി അടുത്ത തവണയ്ക്ക് അടച്ചാല്‍ മതിയാകുന്നതാണ്.

8.  മാസംതോറും നിശ്ചിത തീയതികളില്‍ നിക്ഷേപ സംഖ്യ അടയ്ക്കാതിരുന്നാല്‍ പലിശ ഈടാക്കികൊണ്ട് ബോണസ് കമ്മീഷന്‍ സംഖ്യയ്ക്ക് അർഹതയുണ്ടായിരിക്കും. എന്നാല്‍ നിക്ഷേപവായ്പ വാങ്ങിയ ശേഷം നിക്ഷേപ തവണകള്‍ കൃത്യമായി അടക്കാത്തവർക്ക് ബോണസിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

9.  മാസംതോറും നിശ്ചിത തീയതികളില്‍ നിക്ഷേപ സംഖ്യ അടക്കാതിരുന്നാല്‍ നിക്ഷേപകരില്‍ നിന്നും മുടയ്ക്കു സംഖ്യയ്ക്ക് 14% പലിശ ഈടാക്കുന്നതാണ്. അവധി തെറ്റിയ തവണയ്ക്ക് ദിവസം കണക്കാക്കാതെ മുഴുവന്‍ മാസത്തെ പലിശയും നൽകേണ്ടതാണ്.
10.  ഈ പദ്ധതി അനുസരിച്ച് നിക്ഷേപ തുക അടയ്ക്കേണ്ട ദിവസം ബേങ്കിന് അവധിയാണെങ്കിലും, നിക്ഷേപതുക അടയ്ക്കേണ്ട ദിവസം ശനിയാഴ്ചയാണെങ്കിലും തൊട്ടടുത്ത പ്രവർത്തി ദിവസം മാത്രമേ പദ്ധതി തവണ അനുസരിച്ച് നടപടികള്‍ നടത്തുകയുള്ളൂ. പദ്ധതിയ്ക്ക് നിശ്ചയിച്ച ദിവസം മാത്രമേ വായ്പ അനുവദിക്കുകയുള്ളു.

11.  ഈ പദ്ധതി അനുസരിച്ച് നിക്ഷേപ സംഖ്യയുടെ ഈടിന്മേൽ അടച്ച സംഖ്യയുടെ 90% വരെ വായ്പ നിക്ഷേപകന് അനുവദിക്കാവുന്നതാണ്. ഇതിന് ബാങ്ക് ഹ്രസ്വകാല കാർഷികേതര വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കാണ് ഈടാക്കുക. ഇപ്രകാരം വായ്പ വാങ്ങിയ നിക്ഷേപകന് ആയത്‌ അടച്ചുതീർത്തതിനു ശേഷം മാത്രമേ ബോണസ് ഉപേക്ഷിച്ചു കൊണ്ടുള്ള നിക്ഷേപ വായ്പ അനുവദിക്കുകയുള്ളു.

12.    വായ്പ വാങ്ങിയ നിക്ഷേപകന്‍ തൻറെ  നിക്ഷേപകണക്ക് എക്കൗണ്ടിൽ ക്രമാനുസൃതം മുടക്കം കൂടാതെ സംഖ്യ നിക്ഷേപിക്കേണ്ടതും തവണകള്‍ അടച്ചുതീർക്കേണ്ടതുമാകുന്നു.

13.    ഈ നിക്ഷേപ പദ്ധതി ഒരു നിശ്ചിത തീയതിക്ക് തുടങ്ങി ഒരു നിശ്ചിത തീയതിക്ക് അവസാനിക്കുന്നതാകുന്നു. പദ്ധതി അവസാനിച്ചാല്‍ അതുപ്രകാരമുള്ള നിക്ഷേപതുക ടിയാൻറെ വായ്പ എക്കൗണ്ടിലേക്ക് ഭർത്തിയാക്കി വായ്പ ഇടപാട് അവസാനിപ്പികുന്നതാണ്. നിക്ഷേപകന്‍ പദ്ധതി തവണ അടയ്ക്കുന്നതില്‍ മുടക്കം വരുത്തുകയും ടിയാൻറെ വായ്പ ഇടപാട് അവസാനിപ്പികുന്നതിനു സംഖ്യ തികയാതെ വരികയും ചെയ്താല്‍ അപ്രകാരമുള്ള സംഖ്യ, പലിശ, മറ്റു ചിലവുകള്‍ എന്നിവ ടിയാനില്‍ നിന്നും നിയമാനുസൃതം ഈടാക്കുവാന്‍ സംഘത്തിനു പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.

14.    ഗ്രൂപ്പ് ഡപ്പോസിറ്റ് ആൻറ്  ക്രഡിറ്റ് സ്കീം പദ്ധതി പ്രകാരം വായ്പ വാങ്ങി. നിക്ഷേപ സ്കീം മുടക്കം വരുത്തുന്ന നിക്ഷേപകനില്‍ നിന്നോ, ജാമ്യക്കാരനില്‍ നിന്നോ അവരുടെ മറ്റ് സ്ഥാവരജംഗമ വസ്തുക്കളില്‍ നിന്നോ ഈ പദ്ധതി അവസാനിക്കുന്ന തീയ്യതിക്കോ (അതിനുമുമ്പോ, എപ്പോള്‍ വേണമെങ്കിലും) മുഴുവന്‍ വായ്പാതുകയും, ഹ്രസ്വകാല കാർഷികേതര വായ്പയ്ക്ക് കാലാകാലങ്ങളില്‍ ഈടാക്കുന്ന നിരക്കിലുള്ള പലിശനിരക്കില്‍ പലിശയും, മറ്റു ചിലവുകളും ഈടാക്കുന്നതിനു ബേങ്കിന് അവകാശം ഉണ്ടായിരിക്കുന്നതാണ്.

15.  ഈ പദ്ധതിയില്‍ അതിൻറെ തവണ തീയ്യതിക്ക് എല്ലാ മാസവും ഒരു നിശ്ചിത തീയ്യതി ആയിരിക്കുന്നതും പ്രസ്തുത ദിവസം ബേങ്കിന് അവധി ആണെങ്കില്‍ അടുത്ത പ്രവർത്തി ദിവസം നിശ്ചിത തവണ തീയതി ആയിരിക്കുന്നതാണ്. സ്കീം സംഖ്യ എല്ലാ പ്രവർത്തന ദിവസങ്ങളിലും ഇടപാടു സമയത്ത് സ്വീകരിക്കുന്നതാണ്. ഒന്നിച്ച് തവണ സംഖ്യ അടയ്ക്കുന്നതിന് പ്രയാസമുള്ളവര്‍ ചെറുതുകകളായി അധികാരപ്പെടുത്തുന്ന ബില്‍ കലക്ടര്‍ / ദിന നിക്ഷേപ കലക്ടര്‍ മുഖേനയും സംഖ്യ അടയ്ക്കാവുന്നതാണ്.

16.  പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നതിനു നിക്ഷേപകന്‍ ബേങ്കിൻറെ നിർദ്ധിഷ്ട ഫോറത്തില്‍ അപേക്ഷാ സമർപ്പി ക്കേണ്ടതും സ്വീകാര്യമായ അപേക്ഷയാണെങ്കില്‍ അപേക്ഷ ലഭിച്ച് ഒരു മാസത്തിനകം വായ്പ അനുവദിക്കേണ്ടതാണ്.

17. ബാങ്ക് നിയമാവലി പ്രകാരമുള്ള മതിയായ ജാമ്യവ്യവസ്ഥയില്‍ വായ്പ അനുവദിക്കുന്നതാണ്. എന്നാല്‍ സ്ഥിരനിക്ഷേപം ജാമ്യമായി നൽകുന്നവര്‍, നിക്ഷേപ പദ്ധതിയുടെ കാലാവധി വരെ നിക്ഷേപം ജാമ്യമായി നൽകേണ്ടതാണ്.

18. ബാങ്കിൻറെ രേഖാമൂലമായ അനുവാദത്തോടുകൂടി മാത്രമേ ഒരു നിക്ഷേപകന് അയാളുടെ പദ്ധതിയിലുള്ള അവകാശം മറ്റൊരാൾക്ക് കൈമാറാന്‍ അവകാശമുള്ളൂ. എന്നാല്‍ കൈമാറ്റം ചെയ്ത് കിട്ടിയ നിക്ഷേപകന് മുന്‍ നിക്ഷേപകന്‍ ഉണ്ടായിരിക്കുന്നതിനേക്കാള്‍ കൂടുതലായി യാതൊരു അധികാര അവകാശവും ഇല്ലാത്തതുമാകുന്നു. പദ്ധതി പ്രകാരം വായ്പ കൈപറ്റിയ നിക്ഷേപകന്‍ ടിയാൻറെ നിക്ഷേപ പദ്ധതിയിലെ അവകാശം മറ്റൊരാൾക്കും കൈമാറാന്‍ പാടുള്ളതല്ല. കൈമാറ്റം ചെയ്ത് നിക്ഷേപകന്‍ തവണസംഖ്യയിലോ, വായ്പ അടിവിലോ വീഴ്ചവരുത്തിയാല്‍ ബാധ്യതയ്ക്ക് കൂട്ടുത്തരവാദിത്വം ഉണ്ടായിരിക്കുന്നതുമാണ്.

19.  പുതിയ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ സർക്കാർ നിശ്ചയിച്ചിട്ടുള്ള ലാഭവിഹിതം ട്രഷറിയില്‍ ഒടുക്കി രജിസ്ട്രാരുടെ അനുവാദം വാങ്ങിക്കേണ്ടതാണ്.

20.  ഈ പദ്ധതിയെ സംബന്ധിച്ചിടത്തോളം ബേങ്കും ഇടപാടുകാരനും എന്ന നിലയ്ക്ക് ബേങ്കിനുള്ള അവകാശങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

21.  നിക്ഷേപകന്‍ അയാള്‍ അടക്കുന്ന സംഖ്യയ്ക്ക് ബാങ്കില്‍ നിന്നും രശീതി നൽകുന്നതാണ്. നിക്ഷേപ പദ്ധതിയില്‍ നിന്നും വായ്പ എടുക്കുന്ന വയ്പക്കാരനും ജാമ്യക്കാരനും ബാങ്കില്‍ നിന്നും വാങ്ങുന്ന സംഖ്യയ്ക്ക് ബാങ്ക് നിയമാവലി പ്രകാരമുള്ള എല്ലാ പ്രമാണങ്ങളും ഒപ്പിട്ടു തരേണ്ടതാണ്. മൂന്നോ അതില്‍ കുടുതാലോ ഗഡുക്കള്‍ തുടർച്ചയായി മുടക്കം വരുത്തുന്ന പദ്ധതി നിക്ഷേപകന് പദ്ധതിയില്‍ തുടരുന്നതിന് അർഹത ഉണ്ടായിരിക്കുന്നതല്ല. ടിയാനെ നോട്ടീസ് നൽകി പദ്ധതിയില്‍ നിന്നും നീക്കം ചെയ്യുന്നതിന് ബാങ്കിന് അധികാരമുണ്ടായിരിക്കും. ഇപ്രകാരം നീക്കം ചെയ്യപ്പെടുന്ന നിക്ഷേപകന് അയാള്‍ അടച്ച റൊക്കം പണത്തില്‍ നിന്ന് നിയമാനുസൃതമായ സംഘം ചെലവുകള്‍ കഴിച്ച് ബാക്കി തുക പദ്ധതി കാലാവധിക്ക് ശേഷം ഭരണസമിതിയുടെ അനുമതിയോടുകൂടി തിരിച്ചുനൽകുന്നതായിരിക്കും. നീക്കം ചെയ്യുന്ന നിക്ഷേപകന് ബോണസ്സിനുള്ള അർഹത ഉണ്ടായിരിക്കുന്നതല്ല.

22.  നിക്ഷേപ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ആവശ്യമെന്ന് തോന്നുന്ന കൂടുതല്‍ നിബന്ധനകളോ നിയമവ്യവസ്ഥകളോ കൂട്ടിച്ചേർക്കുന്നതിനും, ഒഴിവാക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും സഹകരണ സംഘം ജോയിൻറ് രജിസ്ട്രാരുടെ മുന്‍ അനുവാദത്തോടെ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കും. കൂട്ടിച്ചേർക്കുന്നതോ ഭേദഗതി ചെയ്യുന്നതോ ആയ എല്ലാ വ്യവസ്ഥകളും പദ്ധതി നിക്ഷേപകനും വയ്പക്കാരനും ബാധകമായിരിക്കുന്നതാണ്.

23.  ഈ നിക്ഷേപ പദ്ധതി സംബന്ധിച്ച എല്ലാ തർക്കങ്ങളും കേരള സഹകരണ നിയമം 69 പ്രകാരമുള്ള തീർപ്പിന് വിധേയമാകുന്നതായിരിക്കും.

Our services

 Deposits
 Loans
 Vehicle Loan
 MDS-Mutual Deposit Scheme
 Safe Locker Facility
 Core Banking Facility
 10.00am-5.00pm Banking service

Branches

Parappool 04602-

Mangalasseri

Paleriparamba

Vellikkeel Road junction -Evening

220312

221075

200710

879146